Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Receives A Welcome

Middle East and Gulf

വിദ്യാലയമുറ്റത്ത് ഓർമ്മകളുടെ കടലിരമ്പം; മി​സ് യൂ​ണി​വേ​ഴ്സ് ഇ​ന്ത്യ​ക്ക് അ​ബു​ദാ​ബി​യി​ലെ മാ​തൃ​വി​ദ്യാ​ല​യ​ത്തി​ൽ  സ്വീ​ക​ര​ണം 

അ​ബു​ദാ​ബി: മൂ​ന്നാം ക്ലാ​സി​ലെ കു​സൃ​തി​ക്കു​ട്ടി​യാ​യി അ​ബു​ദാ​ബി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി മി​സ് യൂ​ണി​വേ​ഴ്സ് ഇ​ന്ത്യ പ​ട്ട​വു​മാ​യി വീ​ണ്ടും വി​ദ്യാ​ല​യ​മു​റ്റ​ത്തെ​ത്തി​യ​പ്പോ​ൾ അ​ഭി​മാ​നം വാ​നോ​ളം. ക​ട​ലോ​ളം ഓ​ർ​മ്മ​ക​ൾ നി​റ​യു​ന്ന വി​ദ്യാ​ല​യ​മു​റ്റ​ത്തേ​ക്കു അ​ഴ​കി​ന്‍റെ റാ​ണി​യാ​യി കെ​സി​യ ലി​സ് മെ​ജോ അ​ഭി​മാ​ന​പൂ​ർ​വമെത്തി​യ​പ്പോ​ൾ ക​ണ്ണു​ക​ളും, ഹൃ​ദ​യ​വും നി​റ​ഞ്ഞു.

യുഎഇ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ പ​ഠി​ച്ച് വ​ള​ർ​ന്ന് , അ​ഴ​കു​ള്ള സ്വ​പ്ന​ങ്ങ​ൾ നെ​യ്തെ​ടു​ത്ത് , മി​സ് യൂ​ണി​വേ​ഴ്സ് ഇ​ന്ത്യ​യു​ടെ വേ​ദി​യി​ൽ 52 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി സൗ​ന്ദ​ര്യ​റാ​ണി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​ക്ക് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ന​ൽ​കി​യ സ്വീ​ക​ര​ണം വി​കാ​രോ​ജ്വ​ല​മാ​യി.

ലോ​ക സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ന്‍റെ ത​യ്യാ​റെ​ടു​പ്പു​ക​ൾ​ക്കി​ട​യി​ലാ​ണ് കെ​സി​യ പ​ത്താം ക്ലാ​സ് വ​രെ പ​ഠി​ച്ചു വ​ള​ർ​ന്ന സ്കൂ​ളി​ന്‍റെ സ്നേ​ഹ​മ​ധു​രം പ​ങ്കി​ടാ​ൻ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ എ​ത്തി​യ​ത്. കേ​ര​ള​ക്ക​ര​യു​ടെ​യും, പോ​റ്റ​മ്മ​യാ​യ യുഎഇയു​ടെ​യും അ​ഭി​മാ​നം വാ​നോ​ളം ഉ​യ​ർ​ത്തി​യ പൂ​ർ​വ്വ വി​ദ്യാ​ർ​ഥിനി​യെ നി​റ​ഞ്ഞ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലേ​ക്കു സ്വീ​ക​രി​ച്ച​ത്.

അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് പ്ര​ത്യേ​ക ആ​ദ​ര​വ് ഒ​രു​ക്കി. ആ​ത്മ​വി​ശ്വാ​സ​വും .ല​ക്ഷ്യ​ബോ​ധ​വും  ക​ഠി​നാ​ധ്വാ​ന​വും ഒ​ത്തു​ചേ​ർ​ന്നാ​ൽ ഏ​ത് ഉ​യ​ര​വും കീ​ഴ​ട​ക്കാ​മെ​ന്ന​തി​ന്റെ തെ​ളി​വാ​ണ് കെ​സി​യ​യു​ടെ നേ​ട്ട​മെ​ന്ന് അ​ധ്യാ​പ​ക​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു കൊ​ണ്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സു​ര​ഞ്ജ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റീ​മ , അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യി മ​രി​യ ശി​വ​കു​മാ​ർ , സ​ജി​ത സ​തീ​ശ​ൻ, പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യി സി​ന്ധ്യ, അ​മി​ത എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. കെ​സി​യ ലി​സ് മെ​ജോ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

 ന​വം​ബ​റി​ൽ പ്യൂ​ർ​ട്ടോ റി​ക്കോ​യി​ൽ അ​ര​ങ്ങേ​റു​ന്ന 75ാമ​ത് മി​സ് യൂ​ണി​വേ​ഴ്സ് രാ​ജ്യാ​ന്ത​ര സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കെ​സി​യ വേ​ദി​യി​ലെ​ത്തും. 2024ൽ ​മി​സ് ടീ​ൻ ദി​വ കി​രീ​ട​മ​ണി​ഞ്ഞാ​ണ് കെ​സി​യ റാം​പി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന​ത്.2025​ൽ ന​ട​ന്ന മി​സ് ടീ​ൻ രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി ശ്ര​ദ്ധ നേ​ടി.​ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യി ഈ ​വ​ർ​ഷം മി​സ് യൂ​ണി​വേ​ഴ്സ് കേ​ര​ള കി​രീ​ടം നേ​ടി​യാ​ണ് ജ​യ്പൂ​രി​ലെ ദേ​ശീ​യ വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്.

Latest News

Corehub Up